ഇപ്പോള്‍ എന്തോ റൂമില്‍ വരുമ്പോള്‍ ഞാന്‍ പൂര്‍ണ നിശബ്തന്‍ ആണ്. റൂമില്‍ വരുന്നു.. ഭക്ഷണം ഉണ്ടാക്കാന്‍ സഹായിക്കുന്നു... കഴിക്കുന്നു. ഇത് പോലെ എന്തെങ്കിലും ഒക്കേ കുത്തി കൊറിക്കുന്നു.എന്ത് പറ്റി, എന്ന് എനിക്കു തന്നെ അറിയില്ല. ജീവിതത്തിന്റെ അടുത്ത ചക്ക്രത്തിലോട്ടു കടന്നു കാണും. കുറച്ചു കാലങ്ങക് മുന്നേ റൂമില്‍ വന്നാല്‍...എല്ലാവരും ചെവിട് പൊത്തും ...പിന്നെ കല പില കല പില ഞാന്‍ തുടങ്ങുക്കയായി. ഇപ്പോള്‍ ഒന്നും ഇല്ല.. സ്ഥിതി ശാന്തം.. പ്രശ്നം ഗുരുതരം.
കുക്കിംഗ് പണ്ട് തൊട്ടേ എന്റെ ഒരു വീക്ക് പോയിന്റ് ആണ്. പക്ഷെ ഞാന്‍ ഇവിടെ അടുപ്പില്‍ കൈ തൊട്ടാല്‍.. തൊട്ട കൈ വെട്ടും എന്നാ എല്ലാവരും പറഞ്ഞിരിക്കുന്നെ. മീന്‍ വെട്ടലും.. കഷ്ണം അരിയലും..ചോറ് വെക്കലും. മാത്രം.. ചിലപ്പോള്‍ രണ്ടോ മൂന്നോ പ്രാവശ്യത്തെ അനുഭവം കൊണ്ട് ആവും എല്ലാവരും അങ്ങനെ പറഞ്ഞേ.. ഞാന്‍ എങ്ങാനും വെച്ചാല്‍.. പിറ്റേ ദിവസം.. ഇവര്‍ എല്ലാവരും മൂട്ടില്‍ തീ പിടിച്ച പോലെ അങ്ങോട്ടും ഇങ്ങോട്ടും ഓടുന്ന കാണും. പോവുന്ന വഴിക്ക് എന്നെ തെറി വിളിക്കുന്നതും കാണാം..ഞാന്‍ പൂര്‍ണ നിശബ്ദനായി ശ്രീ കൃഷ്ണനെ പോലെ ചെറു മന്ദഹാസം മുഖത്ത് വരുത്തിയിരിക്കും. തെറിയുടെ കാഠിന്യം കൂടും തോറും എന്റെ മുഖവും മാറാന്‍ തുടങ്ങും.. എല്ലാവരും എന്നെ പോലെ തന്നെ ആണ്.. സ്നേഹിക്കുകയണേല്‍ സ്നേഹിച്ചു കൊല്ലും.. ദ്രോഹിക്കണേല്‍ ദ്രോഹിച്ചു കൊല്ലും..
ഇപ്പോള്‍ എനിക്കു നാട്ടിലെ ഭക്ഷണം ശരിക്കും പറഞ്ഞാല്‍ ഇഷ്ടമല്ല.. ഇവിടെ ഞങ്ങളുടെ റൂമില്‍ വെക്കുന്ന ഭക്ഷണം അത്രേം രസാ. മീന്‍ പൊരിച്ചതും.. കണ്ണൂര്‍ മീന്‍ കറിയും.ചിക്കന്‍ ബിരിയാണിയും മട്ടണ്‍ ബിരിയാണിയും എല്ലാം ഉണ്ടാക്കും.. റൂമിലെ ഒരു ചേട്ടന്‍... വെക്കുന്ന കറിക്കു നിറം പോരെങ്കില്‍ തേങ്ങാ പാല്‍ ഒഴിച്ച് ഒഴിച്ച് നിറം വരുത്താന്‍ മിടുക്കന്‍ ആണ്. ആദ്യം ഒക്കേ ഇവരുടെ ഭാഷ മനസിലാക്കി എടുക്കാന്‍ ഇത്തരി കഷ്ടപെട്ടു.. പിന്നെ കേള്‍ക്കും തോറും കണ്ണൂര് ഭാഷ ഒരു രസം ആയി തോന്നി. നിങ്ങള്ട് കന്നുര്കാര് പറയുകയാണ്. കയര്‍ കഴിക്കാന്‍.. അതിന്റെ അര്‍ഥം ഇത്രേ ഉള്ളു.. കയര്‍ അഴിക്കാന്‍.. ഇത് പോലെ കുറെ കുറെ വാക്കുകള്‍ അവര്‍ സ്വയം വികസിപിച്ചു എടുത്തിട്ടുണ്ട്. ചിലത് കേട്ടാല്‍ പെറ്റ തള്ള പോലും സഹിക്കില്ല.. കന്നുര്കാരില്‍ ഞാന്‍ കണ്ട ഗുണം എന്ന് പറയുന്നത് സ്നേഹ്കാന്‍ അറിയാം..
അത് പോലെ തന്നെ പലതരത്തില്‍ ഉള്ള ഭക്ഷണവും വെക്കാന്‍ അറിയാം..കണ്ണൂര്‍ എന്ന് പറയുന്നത് ഒരു രാജ്യം എന്നാണ് അവര്‍ പറയണേ.. പക്ഷെ അവിടെ പോയാല്‍.. മൂക്കില്‍ നിന്നും കൈ എടുക്കന്‍ പറ്റില്ല എന്നാണ് കണ്ടവര്‍ പറയുന്നത്.. നല്ല നാറ്റം ആയിട്ട് ആയിരിക്കും..
എന്തോക്കായ് ആയാല്‍ എന്താ നല്ല പോലെ ഭക്ഷണം അവര്‍ക്ക് വെക്കാന്‍ അറിയാം.. പ്രാചീനമായ പല ഭക്ഷണവും ഇപ്പോളും അവരുടെ കയ്യില്‍ ഉണ്ട്. നാട്ടില്‍ ലീവിന് പോവുമ്പോ...ഞാനും ഇത് പോലെ ഒക്കേ വെക്കാന്‍ ശ്രമിക്കാറുണ്ട്.. പക്ഷെ എന്തോ വിജയിക്കാറില്ല. അതോണ്ട് ഇപ്പോള്‍ നാട്ടില്‍ പോവുമ്പോ അത് വെക്കാന്‍ അറിയാം. ഇത് വെക്കാന്‍ അറിയാം എന്ന് പറഞ്ഞു.. വീട്ടില്‍ പുളു അടിക്കല്‍ മാത്രേ ഉള്ളു.. ഭക്ഷണം വെച്ച് കാണിച്ചു വില കളയില്ല..
എന്താ എന്ന് വെച്ചാല്‍. പണ്ട് എനിക്ക് ഒരു നല്ല പേര് ഉണ്ടായിരുന്നു. വീട്ടില്‍.. നല്ല പോലെ ഭക്ഷണം പാചകം ചെയും എന്ന്.. അമ്മ പലരോടും പറയുന്നത് ഞാന്‍ കേട്ടിട്ടും ഉണ്ട്. ഈ റിയ്ക്ക് ഒന്നും അറിയില്ല. മോന്‍ എന്ത് രസത്തില വെക്കാ എന്ന് അറിയോ.. ? അങ്ങനെ എങ്ങാനും കേട്ടാല്‍.. എന്റെ പെങ്ങള്‍ക്ക് മരണ വെപ്രാളം ആണ്. കാരണം ഒന്നുമല്ല. പിറ്റേ ദിവസം ഞാന്‍ അവളെ ചീത്ത പറയാന്‍ തുടങ്ങും..ഉപ്പ് കുറവ.. മുളക് ഇത്തിരി കൂടി വേണം.. പിന്നെ ഞാന്‍ കുക്ക് ചെയാന്‍ തുടങ്ങിയ.. അവള്‍ക് കുറെ പത്രങ്ങള്‍ കഴുകാനും ഉണ്ടാവും..അത് കൊണ്ട് ഒക്കേ തന്നെ അവള്‍ക്കു എന്റെ കുക്കിംഗ് പേടിയാണ്...
പക്ഷെ എന്തൊക്ക പറഞ്ഞാലും... നാലു മണിയുടെ കാപ്പി കുടിയുടെ പലഹാരങ്ങള്‍ എന്നെ വെട്ടിക്കാന്‍ ആരും ഇല്ല.. വീട്ടില്‍ ആയാലും. ദുബായില്‍ ആയാലും.. എന്തോക്കായ് ഞാന്‍ ഉണ്ടാക്കും എന്ന് അറിയോ.. ? പഴം പൊരി...ബജീ.. പക്കവട..മൊട്ട ബജീ. ലഡു.. അരിയുണ്ട..എന്തോക്കായ് വേണം..എല്ലാം ഞാന്‍ ഉണ്ടാക്കും.. ഒരിക്കല്‍ ഞാന്‍ റൂമില്‍ ഇത് ഉണ്ടാക്കി കാണിച്ചു.. പിന്നെ എല്ലാ ശനിയാഴ്ച വൈകുന്നേരവും ഉണ്ടാക്കാന്‍ തുടങ്ങി.. അര ലിറ്റര്‍ ഓയില്‍ കഴിയാന്‍ തുടങ്ങി.. അത് ... പോലെ തന്നെ ഓരോ പരിപ് വടക്കും.. എന്റെ മുഖത്തു ഓരോ കുരുവും പൊന്തി വരും.. മെല്ലെ മെല്ലെ അത് ഇപ്പോള്‍ നിര്‍ത്തി..
ഞാന്‍ ഉണ്ടാക്കിയ ഭക്ഷണം ആണേല്‍ മറ്റുള്ളവരെ തീറ്റിപ്പിക്കാന്‍ എനിക്കു നല്ല ഇഷ്ടാ.
ഞാന്‍ അത് കഴിക്കാന്‍ വേണ്ടി അവരെ സ്നേഹം കൊണ്ട് വാരി പുണരും.. പക്ഷെ അവര്‍ എന്നോട് പറയും.. “പോന്നു മോന്‍ കഴിക്കട.. കഴിക്കട കുട്ടാ.. ഇത് മുഴുവന്‍ നിന്നെ കൊണ്ട് തന്നെ ഞങ്ങള്‍ തീറ്റിപ്പിക്കും..മരിയതക്കു കഴിക്കഡാ.. പട്ടി” അത് കേള്‍ക്കുമ്പോ തന്നെ എന്‍റെ ഭക്ഷണത്തോടുള്ള അവരുടെ ആരാധന എനിക്കു മനസിലാവും. കണ്ണില്‍ നിന്നും വെള്ളം വന്നാലും.. വയര്‍ വീര്‍ത്തു പൊട്ടിയാലും പിന്നെ ഞാന്‍ അത് അവിടെ നിന്നും കഴിച്ചിട്ടേ ഇറങ്ങു.. ഞാന്‍ പറഞ്ഞ വാക്കു പാലിക്കും. അത് പണ്ട് തൊട്ടേ ഉള്ള ശീലമാണ്.
ഒരിക്കല്‍ ഓണത്തിന് ഞാന്‍ ഉണ്ടാക്കിയ ഇഞ്ചിപുളി കഴിച്ചു.. ഇവിടെ ഞങ്ങള്‍ മൊട്ട എന്ന് വിളിക്കുന്ന ഒരു ചേട്ടന്‍.. പൊട്ടി പൊട്ടി കരയാന്‍ തുടങ്ങി... എല്ല്ലാവരും എന്നെ തെറി വിളിക്കാന്‍ തുടങ്ങി..കരച്ചില്‍ നിര്‍ത്തിയിട്ടു ആ ചേട്ടന്‍ എന്നോട് പറഞ്ഞു.. ഈ ഇഞ്ചിപുളി എന്‍റെ അമ്മ ഉണ്ടാക്കിയ പോലെ ഉണ്ട്. നീ എന്നെ കരയിപ്പിച്ചു.. എന്‍റെ ജീവിതത്തില്‍ പാചകത്തിന് കിട്ടിയ ആദ്യ അംഗീകാരം. പിന്നെ എവിടെ ഒക്കേ ആളു കൂടുന്നോ അവിടെ എല്ലാം ആശാന്‍ പറയും. ഹു.. ഇവന്റെ ആഹ ഇഞ്ചിപുളി എന്ത് രേസമാണ് എന്ന് അറിയോ.. അണ്ണാ.... ഇനി എന്നാ നമക്ക് അത് പോലെ ഉണ്ടക്ക.. ഞാന്‍ എല്ലാം വേടിക്കട്ടെ?? പക്ഷെ ഇത് വരെ ഞാന്‍ അത് ഉണ്ടാക്കി കൊടുത്തിട്ടില്ല. പിന്നെ.. ഇനി രണ്ടാമതും ഉണ്ടാക്കി കൊടുത്തിട്ട്. ശരിയില്ലീല്‍.. നല്ലത് എന്ന് പറഞ്ഞ നാക്കു കൊണ്ട്.. എന്‍റെ അമ്മയുടെം പപ്പയുടെം മൂക്ക് ചോരിയിപ്പിക്കണ്ട ആവശ്യം ഇല്ലല്ല്ലോ?
കെട്ടുന്ന പെണ്ണിന് മര്യാദയ്ക്ക് ഭക്ഷണം ഉണ്ടാക്കാന്‍ അറിഞ്ഞാല്‍ മതിയായിരുന്നു. ഇവിടെ ഉള്ള എന്‍റെ ഒരു കൂട്ടുകാരന്റെ ഭാര്യ അന്ന് രാത്രി ഭക്ഷണം എങ്ങാനും ഉണ്ടാക്കോ എന്ന് പേടിച്ചു ആശാന്‍ ദിവസവും പുറത്തു നിന്നും വേടിച്ചു കൊണ്ട് കൊടുക്കും. പാവം ഭാര്യക്ക് അറിയില്ലല്ലോ.. ഭര്‍ത്താവിന്റെ ദുരുദേശം എന്താ എന്ന്.. ഭാര്യാ വിചാരിക്കുന്നു ഭര്‍ത്താവിന് സ്നേഹം കൊണ്ട് ആണ് എന്ന്. ആശാത്തി ഏതായാലും ഇപ്പോള്‍ നാട്ടില്‍ വിസിറ്റിംഗ് വിസക്ക് വന്നിട്ട് തിരിച്ചു പോയി.. ഇപ്പോള്‍ എങ്ക്കിലും ആ ചേട്ടന്‍ നല്ല ഭക്ഷണം കഴിക്കുന്നുണ്ട് എന്ന് ഞാന്‍ വിശ്വസിക്കുന്നു...
സ്നേഹത്തോടെ റിച്ചു....

0 അഭിപ്രായങ്ങള്‍:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ